Header Ads

  • Breaking News

    മധു വധക്കേസ്: പതിനാല് പ്രതികൾ കുറ്റക്കാർ, രണ്ട് പ്രതികളെ വെറുതെ വിട്ടു, ശിക്ഷാവിധി ബുധനാഴ്ച



    പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ പതിനാറ് പ്രതികളിൽ പതിനാല് പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. രണ്ട് പ്രതികളെ ഒഴിവാക്കി. നാല്, പതിനൊന്ന് പ്രതികളെയാണ് കോടതി ഒഴിവാക്കിയത്. പ്രതികൾക്കുള്ള ശിക്ഷാവിധി ബുധനാഴ്ച(നാളെ) പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

    പ്രതികള്‍ ഇവര്‍; ഒന്നാം പ്രതി – ഹുസൈൻ മേച്ചേരിയിൽ (59 വയസ് ) പാക്കുളം സ്വദേശി, രണ്ടാം പ്രതി – കിളയിൽ മരയ്ക്കാർ (41 വയസ് ) മുക്കാലി സ്വദേശി, മൂന്നാം പ്രതി -ഷംസുദ്ദീൻ പൊതുവച്ചോല (41 വയസ് ) മുക്കാലി സ്വദേശി, അഞ്ചാം പ്രതി – ടി. രാധാകൃഷ്ണൻ, മുക്കാലി സ്വദേശി, ആറാം പ്രതി -അബൂബക്കർ ( 39 വയസ് ) – പൊതുവച്ചോല സ്വദേശി, ഏഴാം പ്രതി -സിദ്ദീഖ് (46 വയസ് ) മുക്കാലി സ്വദേശി, എട്ടാംപ്രതി – ഉബൈദ് (33 വയസ് ) മുക്കാലി സ്വദേശി, ഒൻപതാം പ്രതി -നജീബ് (41 വയസ്) മുക്കാലി സ്വദേശി, പത്താം പ്രതി -ജൈജുമോൻ (52) മുക്കാലി സ്വദേശി, പന്ത്രണ്ടാം പ്രതി -പി. സജീവ് (38 ) കള്ളമല സ്വദേശി, പതിമൂന്നാം പ്രതി – സതീഷ് (43) മുക്കാലി സ്വദേശി, പതിനാലാം പ്രതി -ഹരീഷ് (42) മുക്കാലി സ്വദേശി, പതിനഞ്ചാം പ്രതി -ബിജു (45) മുക്കാലി സ്വദേശി, പതിനാറാം പ്രതി -മുനീർ ( 36 ) മുക്കാലി സ്വദേശി.

    സംഭവം നടന്ന് അഞ്ച് വർഷത്തിനുശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി വിധി പറയുന്നത്. മാർച്ച് 10നു വാദം പൂർത്തിയായി. മാർച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30നു കേസ് പരിഗണിച്ചപ്പോഴാണ് ഇന്നു വിധി പറയാനായി വീണ്ടും മാറ്റിയത്. വിധി പറയുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

    കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ചെന്നും തുടര്‍ന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രില്‍ 28-ന് വിചാരണ തുടങ്ങിയതുമുതല്‍ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു. പ്രോസിക്യൂഷൻ മാത്രം 103 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. നേരത്തെ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയവർ പോലും കൂറുമാറിയതിൽ ഉൾപെടുന്നു. പ്രതികളുടെ സമ്മർദത്തെ തുടർന്നാണ് കൂറുമാറ്റമെന്ന് പിന്നീട് തെളിഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad