Header Ads

  • Breaking News

    സിഗരറ്റ് വലിച്ചുകൊണ്ട് ദേശീയഗാനത്തെ അപമാനിച്ച് പെൺകുട്ടികൾ; കേസ്, വൻ പ്രതിഷേധം



    ഇന്ത്യയുടെ ദേശീയഗാനത്തെ അപമാനിച്ച് പെൺകുട്ടികൾ. കൊൽക്കത്തിയിൽ നിന്നുള്ള പെൺകുട്ടികളാണ് ദേശീയഗാനത്തെ അവഹേളിച്ച് എത്തിയിരിക്കുന്നത്. ഇവരുടെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധങ്ങൾക്കൊടുവിൽ പെണ്കുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു. കൊൽക്കത്ത പോലീസ് ആണ് ഇവർക്കെതിരെ കേസെടുക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

    രണ്ട് പെൺകുട്ടികൾ ഇരുന്ന് ദേശീയഗാനം ആലപിക്കുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം അവർ ദേശീയഗാനത്തിന്റെ വരികൾ തെറ്റായി പാടുന്നതും സിഗരറ്റ് വലിച്ചു കൊണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ദേശീയ ഗാനത്തെ പരിഹസിച്ചതിന് വിമർശനവുമായി ആളുകൾ രംഗത്തെത്തി. ബറാഖ്പ്പുർ സൈബർ സെൽ പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

    പോലീസ് കേസ് ആയെന്ന് കണ്ടതോടെ പെൺകുട്ടികൾ ഫേസ്ബുക്കിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. തമാശയ്ക്ക് വേണ്ടി മാത്രം ചെയ്തതാണെന്നാണ് പെൺകുട്ടികളുടെ വാദം. ഈ വീഡിയോയ്ക്കായി സുഹൃത്തുമായി പന്തയം വെച്ചുവെന്നും തുടർന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതെന്നും പെൺകുട്ടികൾ പറഞ്ഞു. ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കുന്നതാകും.


    No comments

    Post Top Ad

    Post Bottom Ad