Header Ads

  • Breaking News

    വിസ്ഡം സ്റ്റുഡൻസ് 'ഹലാവ' ത്രിദിന പഠന ക്യാമ്പിന് തുടക്കം




    ഇരിട്ടി : വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഹലാവ' ത്രിദിന റമദാൻ പഠന ക്യാമ്പിന് തുടക്കമായി .വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഇരിട്ടി മണ്ഡലം സെക്രട്ടറി ഷംസുദ്ധീൻ ഉളിക്കൽ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ബാസ് ഹാമിദ്,അബ്ദുൽ മാജിദ് പട്ടാമ്പി, ഷറഫുദ്ധീൻ ഉളിയിൽ,അഷ്‌ഫഖ് മാസ്റ്റർ, ഷമൽ വമ്പൻ, നവാൽ ഉളിക്കൽ
     തുടങ്ങിയർ സംസാരിച്ചു.

    മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പഠന സെഷനുകൾ ജസീൽ മദനി,സഫീർ അൽഹികമി,ഹാരിസ് ആറ്റൂർ, അൻഷാദ് നജാത്തി,ഹാഷിം കാക്കയങ്ങാട്, സുഫിയാൻ പാപ്പിനശേരി തുടങ്ങിയവർ നയിക്കും. 

      വിവിധ സെഷനുൾക്ക് ഷാമിൽ കാവുംപടി, ബിഷർ കാക്കയങ്ങാട്, അജ്നാസ്, താഹിർ, അഫ്നാസ് തുടങ്ങിയവർ നേതൃത്വം നൽകും. 

    ക്യാമ്പിന്റെ ഭാഗമായി പഠനവേദികൾ, ചർച്ചകൾ, ക്വിസ് മത്സരങ്ങൾ, വിവിധ ആക്ടിവിറ്റികൾ തുടങ്ങയ വ്യത്യസ്ത സെഷനുകൾ ഒരുക്കിയിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad