അഴീക്കോട് സ്വദേശി ഒമാനിൽ മരിച്ചു.
മസ്‌കത്ത്: കണ്ണൂർ അഴീക്കോട് സ്വദേശി ഒമാനിൽ മരിച്ചു. മീൻക്കുന്ന് ഇ എം ഹൗസിൽ അബ്ദുൽ ഹമീദ് (52) ആണ് മരിച്ചത്. മസ്‌കത്തിലെ ബ്രൂണെ എംബസിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഐസിഎഫ് സാന്ത്വനം പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു.
പിതാവ്: മുസ്തഫ, മാതാവ്: നഫീസ, ഭാര്യ: ഹസീന, മക്കൾ: അന്ന ഹമീദ്, അംന ഹമീദ്

No comments
Post a Comment