സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനല്‍ മഴ തുടരാന്‍ സാധ്യത
സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍,കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും വേനല്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.
മധ്യ- തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുന്നത് എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
No comments
Post a Comment