സ്വകാര്യ ബസ് തൊഴിലാളികൾക്ക് 20 ശതമാനം ബോണസ് നൽകും
കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് 3500 രൂപ സീലിങ്ങിന് വിധേയമായി 20 ശതമാനം ബോണസ് നൽകാൻ തീരുമാനമായി. ബസ് ഉടമസ്ഥ സംഘടനകളും യൂണിയൻ പ്രതിനിധികളും ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
യൂണിയനുകളെ പ്രതിനിധീകരിച്ച് കെ പി സഹദേവൻ, എൻ മോഹനൻ, വി വി പുരുഷോത്തമൻ, വി വി ശശീന്ദ്രൻ, ടി വി സജീവൻ, താവം ബാലകൃഷ്ണൻ എന്നിവരും ബസ് ഉടമകളെ പ്രതിനിധീകരിച്ച് രാജ്കുമാർ കരുവാരത്ത്, പി പി മോഹനൻ, പി കെ പവിത്രൻ എന്നിവരും പങ്കെടുത്തു.

No comments
Post a Comment