Header Ads

  • Breaking News

    പരിയാരത്ത് ചികിത്സയിൽ കഴിയുന്ന തടവുകാരൻ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോയി



    കണ്ണൂർ : അപസ്മാര സംബന്ധമായ അസുഖത്തിന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന കാസർഗോഡ് സ്‌പെഷൽ സബ് ജയിൽ പ്രതി മാങ്ങാട് വീട്ടിൽ മുഹമ്മദ് നവാസ് (35 )ഇന്നലെ വൈകുന്നേരം വാർഡിൽ നിന്നും സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോയി .

    കാസർഗോഡ് ,ബൈക്ക് മോഷണം ചെയ്തതിനാണ് നവാസ് പിടിയിലായത് .പോലീസ് അന്വേഷണം ഊർജ്ജിതമാക്കി .മെഡിക്കൽ കോളേജിൽ പ്രിസണേഴ്‌സ് വാർഡ് ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ കാരണം .


    No comments

    Post Top Ad

    Post Bottom Ad