ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
ചെറുകുന്ന് അന്ന പൂർണ്ണേശ്വരി ക്ഷേത്രത്തിലെ വിഷു വിളക്ക് ഉൽസവത്തിന്റെഭാഗമായി നടത്തുന്ന വെടിക്കെട്ട് അഡീഷണൽ ജില്ലാ മജി സ്ട്രേറ്റ് നിരോധിച്ചു. കരിമരുന്ന് പ്രയോഗം നടത്തുന്ന നിർദിഷ്ട സ്ഥലത്തിന് സമീപം ധാരാളം വീടുകളുംകെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നതായും അപകടകരമായ സാഹചര്യങ്ങൾക്കുംമനുഷ്യ ജീവനും സ്വത്തിനും അപകടസാധ്യതയുണ്ടെന്നും കണ്ണൂർ സിറ്റി ജില്ലാപോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് നിരോധിച്ചത്. കൂടാതെ താപനില ഉയരുന്ന സാഹചര്യത്തിൽ ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും കൂടുതൽ അഗ്നിബാധകൾ റിപ്പോർട്ട് ചെയ്യുന്നതും മുൻകാലങ്ങളിൽ വെടിക്കെട്ട് നടന്നപ്പോൾ ഉണ്ടായ അപകടവസ്ഥ കണക്കിലെടുത്തുമാണ് ഉത്തരവ്.

No comments
Post a Comment