Header Ads

  • Breaking News

    15.04.23.... ഇന്നറിയാൻ


    ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം

            കെ.എസ്.ആർ.ഇ.സി നടപ്പിലാക്കുന്ന Geospatial Technologies & Trends എന്ന 3 ദിവസത്തെ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിനായി സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, എൻജിനിയറിങ്/ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ട്രെയിനിങ് ഫീസായ 3500 രൂപയുടെ ഡിഡി ഡയറക്ടർ, കെ.എസ്.ആർ.ഇ.സി, തിരുവനന്തപുരം എന്ന പേരിൽ ഏപ്രിൽ 29നു മുമ്പ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്www.ksrec.kerala.gov.in.

    *****************************************************************

    താത്പര്യപത്രം ക്ഷണിച്ചു

    സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മുഖേന കളിമൺ ഉത്പന്നങ്ങളുടെ വിപണനത്തിനായി കളിമൺ പാത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ, സംഘങ്ങൾ തുടങ്ങിയവരിൽനിന്നു താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങൾ www.keralapottery.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ 20നു വൈകിട്ട് അഞ്ചു വരെ താത്പര്യപത്രം സ്വീകരിക്കും.

    ******************************************************************

    കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

    കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ തുടങ്ങുന്ന വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് ടെക്നിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിൻറനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജീസ്, പിജിഡിസിഎ, ഡിസിഎ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,  പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി എന്നീ ഡിപ്ലോമ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളായ ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിങ്, ടു ഡി അനിമേഷൻ, ത്രീഡി അനിമേഷൻ, വേഡ് പ്രൊസസിങ് ആന്റ് ഡാറ്റാ എൻട്രി എന്നീ കോഴ്സുകളുമാണ് നടത്തുന്നത്.  
    താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോൺ: 0460 2205474, 0460 2954252.

    ******************************************************************

    പട്ടയകേസുകളുടെ വിചാരണ മാറ്റി

    ഏപ്രിൽ 17ന് കലക്ടറേറ്റിൽ വിചാരണ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയകേസുകൾ മെയ് 24ലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

    *************************************************************


    No comments

    Post Top Ad

    Post Bottom Ad