Header Ads

  • Breaking News

    ഒരു തീപ്പൊരി മതി, ഓട്ടോറിക്ഷകളടക്കം 50 ചെറിയ വാഹനങ്ങൾ കത്തിത്തീരാനും വൻ അപായം സംഭവിക്കാനും


     


    തോട്ടട: ഒരു തീപ്പൊരി മതി, ഓട്ടോറിക്ഷകളടക്കം 50 ചെറിയ വാഹനങ്ങൾ കത്തിത്തീരാനും വൻ അപായം സംഭവിക്കാനും. തോട്ടടയിലെ ഗവ. ഓട്ടമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സെന്ററിന് സമീപം വിവിധ കേസുകളുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പ് പിടിച്ചിട്ട ചെറിയ വാഹനങ്ങളും അതിനു മുകളിൽ പടർന്ന് കയറിയ വള്ളി പടർപ്പുകളും കുറ്റിക്കാടുകളുമാണു ഭീതി പരത്തുന്നത്.

    വാഹനങ്ങളെ മറച്ചു പടർന്നു കയറിയ കാട് കനത്ത വേനൽ കാരണം കരിഞ്ഞുണങ്ങിയ നിലയിലാണ്. വാഹനങ്ങളിൽ അവശേഷിക്കുന്ന പെട്രോൾ, ഡീസൽ, മറ്റ് ഓയിൽ എന്നിവയുടെ അംശം വൻ അഗ്നിബാധയ്ക്കും പൊട്ടിത്തെറിക്കും കാരണമായേക്കുമെന്നാണ് ആശങ്ക. തൊട്ടടുത്തു തന്നെയാണ് ഓട്ടമേറ്റഡ് ഡ്രൈവിങ് സെന്ററും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുള്ള കെട്ടിട സമുച്ചയവും സ്ഥിതി ചെയ്യുന്നത്.

    എസ്എൻ കോളജ്, എസ്എൻ ട്രസ്റ്റ് സ്കൂൾ, സെന്റ് ഫ്രാൻസിസ് സ്കൂൾ എന്നിവയും സമീപത്താണ്. വേനൽ ചൂട് കനത്തതോടെ അഗ്നിരക്ഷാസേന ജില്ലയുടെ അഗ്നിരക്ഷാസേന ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു തീ കെടുത്താനായി വിശ്രമമില്ലാതെ ഓടുന്ന സമയമാണ്. ദേശീയപാത, എസ്എൻ കോളജ്, താഴെചൊവ്വ ഭാഗത്തേക്കുള്ള പ്രാദേശിക റോഡ് എന്നിവയ്ക്കു സമീപമാണു വാഹനങ്ങൾക്കു മുകളിൽ കരിഞ്ഞുണങ്ങിയ കാട് മൂടിക്കിടക്കുന്ന സ്ഥലം.

    സമീപത്തു മാലിന്യം കത്തിക്കുന്നതു പതിവാണ്. തളിപ്പറമ്പ് പൊലീസ് യാർഡിലുണ്ടായ തീപിടിത്തത്തിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ 500 വാഹനങ്ങളാണു കത്തി നശിച്ചത്.അഗ്നിരക്ഷാസേന ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു തീ കെടുത്താനായി വിശ്രമമില്ലാതെ ഓടുന്ന സമയമാണ്. ദേശീയപാത, എസ്എൻ കോളജ്, താഴെചൊവ്വ ഭാഗത്തേക്കുള്ള പ്രാദേശിക റോഡ് എന്നിവയ്ക്കു സമീപമാണു വാഹനങ്ങൾക്കു മുകളിൽ കരിഞ്ഞുണങ്ങിയ കാട് മൂടിക്കിടക്കുന്ന സ്ഥലം.

    സമീപത്തു മാലിന്യം കത്തിക്കുന്നതു പതിവാണ്. തളിപ്പറമ്പ് പൊലീസ് യാർഡിലുണ്ടായ തീപിടിത്തത്തിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ 500 വാഹനങ്ങളാണു കത്തി നശിച്ചത്.സമാന സാഹചര്യം തോട്ടടയിൽ ഉണ്ടാകാതിരിക്കാൻ അധികൃതർ ഉടൻ ഇടപെടണമെന്നാണ് ആവശ്യം.

    No comments

    Post Top Ad

    Post Bottom Ad