Header Ads

  • Breaking News

    ജി20 ലാൻഡ് ഇനിഷ്യേറ്റീവ് ലോഗോ : രൂപം നൽകിയത് കണ്ണൂർ സ്വദേശി



    കണ്ണൂർ : ഐക്യരാഷ്ട്ര സംഘടനയുടെ പുതിയ കർമ പരിപാടിയായ ജി20 ലാൻഡ് ഇനിഷ്യേറ്റീവിന്റെ ലോഗോ ഡിസൈൻ ചെയ്ത് കണ്ണൂർ സ്വദേശി. തലശ്ശേരി, കൂരാറയിലെ കെ.കെ.ഷിബിനാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. ജി20 ലാൻഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ മുരളി തുമ്മാരക്കുടി ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവ ച്ചു. ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള നിർദേശങ്ങളിൽ നിന്നാണ് ഷിബിന്റെ ലോഗോ തിരഞ്ഞെടുക്കപ്പെട്ടത്. നഷ്ടപ്പെട്ട അല്ലെങ്കിൽ മോശം സ്ഥിതിയിലുള്ള ആവാസ വ്യവസ്ഥകളുടെ പുനരധിവാസത്തിനായുള്ള പദ്ധതിയാണ് ജി20 ലാൻഡ് ഇനിഷ്യേറ്റീവ്.

    കാഞ്ഞങ്ങാട് അമ്പലത്തറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകനാണ് ഷിബിൻ, കംപ്യൂട്ടർ ഡിസൈനിങ്ങിലെ താൽപര്യമാണ് ലോഗോ ഡിസൈനിങ്ങിലേക്ക് ഷിബിനെ എത്തിക്കുന്നത്. 2015ലെ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി ദിനത്തിത്തിന്റെ ലോഗോ, കേരള ഡിജിറ്റൽ സർവകലാശാല, കേരള കൈത്തറി ബ്രാൻഡ്, കൈറ്റ് വിക്ടേഴ്സ് ചാനൽ എന്നിവ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തും വിവിധ ലോഗോ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യൻ റുപ്പി ചിഹ്ന മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു. ഭാര്യ മായ വേണുഗോപാൽ അധ്യാപികയാണ്.മക്കൾ ശലഭ്,സൃഷ്ടി.

    No comments

    Post Top Ad

    Post Bottom Ad