Header Ads

  • Breaking News

    കണ്ണൂരിന് അഭിമാനമായി വരുൺ നായനാരും ദിജു ദാസും


    തലശേരി : കർണാടക ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കെ.എസ്‌.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനുവേണ്ടി വരുൺ നായനാർ പാഡണിയും. എരഞ്ഞോളി കുടക്കളം സ്വദേശി ദിജു ദാസാണ് ടീമിന്റെ സഹ പരിശീലകൻ. 2019 ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു വരുൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ പുറത്താകാതെ 19 റൺസെടുത്തു. സി.കെ. നായിഡു ട്രോഫിയിലും കേരള രഞ്ജി ട്രോഫിയിലും കേരള ടീം അംഗമായിരുന്നു. അണ്ടർ 14, അണ്ടർ 16 ,അണ്ടർ 19 വിഭാഗങ്ങളിൽ കേരള ടീമിനെ നയിച്ചിട്ടുണ്ട്. വലം കൈയ്യൻ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ്‌. ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബ്‌ താരം. 
      
    ആദ്യമായാണ് കേരള ടീമിലേക്ക് ദിജു ദാസ് നിയമിതനാകുന്നത്. ബി.സി.സി.ഐ ലെവൽ 1 സർട്ടിഫൈഡ് കോച്ചായ ദിജു ദാസ് വിവിധ കാറ്റഗറിയിലുള്ള ജില്ലാ ടീം പരിശീലകനാണ്. ജില്ലാ ക്രിക്കറ്റ് അക്കാദമി പരിശീലകനായും 19,16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖലാ ടീം കോച്ചായും പ്രവർത്തിച്ചു. തലശേരി ബി.കെ. 55 ക്രിക്കറ്റ് ക്ലബ്‌, എറണാകുളം തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്‌ തുടങ്ങിയ ടീമുകൾക്ക്‌ കളിച്ചിട്ടുണ്ട്.  

    ടൂർണമെന്റിൽ കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. വെള്ളിയാഴ്‌ച കർണാടക ഹുബ്ലിയിൽ കർണാടകയുമായാണ് ആദ്യ മത്സരം. ഷോൺ റോജറാണ് ടീം ക്യാപ്റ്റൻ.


    No comments

    Post Top Ad

    Post Bottom Ad