Header Ads

  • Breaking News

    പാമ്പുകളെ തിരിച്ചറിയാൻ ‘ആപ്പു’മായി പറശ്ശിനിക്കടവ് പാമ്പുവളർത്തു കേന്ദ്രം



    പറശ്ശിനിക്കടവ് : എം.വി.ആർ. സ്മാരക പാമ്പുവളർത്തുകേന്ദ്രത്തിൽ വന്യജീവിദിനാഘോഷത്തിന്റെ ഭാഗമായി പാമ്പുകളെ തിരിച്ചറിയുന്നതിനുള്ള ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ പുറത്തിറക്കി.പാമ്പുകളെ തിരിച്ചറിയുന്നതിനായി നിർമിതബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചതാണ്‌ ഈ ആപ്ലിക്കേഷൻ. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന്‌ ഇത്‌ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

    ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ ഓഫ്‌ലൈനായും ഉപയോഗിക്കാമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. സ്നേയ്ക്ക് പാർക്കിന്റെ ചരിത്രത്തിൽതന്നെ നാഴികകല്ലായി മാറുകയാണ് സ്നേയ്ക് ലെൻസ് എന്ന് പേരിട്ട ഈ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനെന്ന് സ്നേയ്ക്ക് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ പറഞ്ഞു.

    പാമ്പിന്റെ ഫോട്ടോ എടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്താൽ ഉടൻതന്നെ പാമ്പിനെ തിരിച്ചറിയാൻ സാധിക്കും. കൂടാതെ ചാറ്റ്ബോട്ട്‌ വഴി പാമ്പ് വിദഗ്‌ധരുടെ സഹായവും ലഭ്യമാകും. പാമ്പ്‌ കടിയേറ്റാൽ ചികിത്സ ലഭിക്കുന്ന ആസ്പത്രികളിൽ മുൻകൂട്ടി ബുക്ക്‌ ചെയ്യാനും സാധിക്കത്തക്ക വിധത്തിലാണ് ആപ്പ് വികസിപ്പിച്ചത്.കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാറിസ് എ.ഐ. എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചത്.കേന്ദ്രത്തിലെ ആംഫി തിയേറ്ററിൽ നടന്ന പരിപാടിയിൽ വനംവകുപ്പ്‌ ഉത്തരമേഖല ചീഫ് കൺസർവേറ്റർ കെ. ദീപ ആപ്ലിക്കേഷന്റെ വീഡിയോ സ്വിച്ചോൺ കർമം നടത്തി.

    No comments

    Post Top Ad

    Post Bottom Ad