Header Ads

  • Breaking News

    കാറിനുമുകളിൽ വൈദ്യുതി തൂൺ വീണു ; കാറിലുള്ളവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു.

    പയ്യാമ്പലത്ത് ഓടികൊണ്ടിരുന്ന 


    കണ്ണൂർ : ഇന്നലെ രാത്രി 7.40നു പയ്യാമ്പലം ബീച്ചിനു സമീപമാണ് കോർപറേഷൻ മേയർ ടി.ഒ.മോഹനന്റെ പിഎ മാട്ടൂൽ മടക്കര സ്വദേശി ഇ.പി.അബ്ദുല്ലയും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്ക് വൈദ്യുത തൂൺ പൊട്ടി വീണത്. കാറിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

    അബ്ദുള്ളയുടെ കാറിന് മുമ്പ് കടന്നു പോയ കെഎസ്ആർടിസി ബസ് വൈദ്യുത തൂണിനു മുകളിലെ കേബിളിൽ കൊളുത്തി വലിച്ചതാണ് തൂൺ പൊട്ടി പിന്നാലെ വന്ന അബ്ദുള്ളയുടെ കാറിനു മുകളിൽ വീഴാൻ കാരണം.കാറിന്റെ മുൻ വശം പൂർണമായും തകർന്നു. പിറകിലെ ഡോറിലൂടെ പുറത്തിറങ്ങിയാണ് കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്.


    No comments

    Post Top Ad

    Post Bottom Ad