പ്രണയത്തിൽ നിന്ന് പിന്മാറിയതിന് നഴ്സിങ് വിദ്യാർഥിനിയെ യുവാവ് വീട്ടിലെത്തി കഴുത്തറത്തുകൊന്നു
Type Here to Get Search Results !

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് നഴ്സിങ് വിദ്യാർഥിനിയെ യുവാവ് വീട്ടിലെത്തി കഴുത്തറത്തുകൊന്നു
ചെന്നൈ: വില്ലുപുരത്ത് നഴ്സിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. സംഭവത്തില്‍‌ മധുപാക്കം സ്വദേശി ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധരണിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വീടിന്റെ പുറത്ത് നിന്നിരുന്ന ധരണിയെ ഗണേഷ് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഗണേഷും ധരണിയും അഞ്ചു വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം ഇരുവരും പിരിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പിന്നാലെ യുവതിയെ ഗണേഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ ധരണിയുടെ വീട്ടിലെത്തിയ ഗണേഷ് കത്തി കൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു.

ധരണിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന ധരണിയെയാണ് കണ്ടത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് വിക്രവണ്ടി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഗണേഷ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad