രോഗിയുമായി വരികയായിരുന്ന കാര്‍ റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു
തളിപ്പറമ്പ്: രോഗിയുമായി വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനപാതയില്‍ കരിമ്പം പനക്കാട് വളവില്‍ ഇന്ന് പുലര്‍ച്ചെ 4.45 നായിരുന്നു അപകടം.
അപസ്മാരബാധിതനായ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന കെ.ല്‍െ.8 എ.ടി 6433 ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. ചുഴലി ചെമ്പന്തൊട്ടിയിലെ ഇ. ഏലിക്കുട്ടി (56), ജോസ്(57), മാത്യു (74) എന്നിവര്‍ക്കാണ് പരിക്കേറ്റത്, ഇവരെ തളിപ്പറമ്പ് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. തളിപ്പറമ്പ് അഗ്‌നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ടി. വിജയ്, പി.വി. ദയാല്‍, എ. സിനീഷ്, തോമസ് മാത്യു എന്നിവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഏതാണ്ട് നാല്‍പ്പത് അടിയോളം താഴേക്കാണ് കാര്‍ മറിഞ്ഞതെങ്കിലും താഴെയുള്ള മരത്തില്‍ തട്ടാതെ സമീപത്ത് കുടുങ്ങി നിന്നത് കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
No comments
Post a Comment