മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തു : യുവാവ് പിടിയിൽ
ചെറുകുന്ന്: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ചെറുകുന്ന് പള്ളിക്കര സ്വദേശി കൊറ്റില വളപ്പിൽ അബ്ദുറഹിമാനെയാണ് (37) അറസ്റ്റ് ചെയ്തത്. കണ്ണപുരം പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
നേരത്തെയും പ്രതി തട്ടിപ്പ് നടത്തി ജയിലിലായിട്ടുണ്ട്. വ്യാജ സ്വർണാഭരണം നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണോ എന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്. നിലവിൽ രണ്ടു ബാങ്കുകളിൽ നിന്നായി 1,20,000 രൂപയുടെ തട്ടിപ്പിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
എസ്.ഐമാരായ വി.ആർ. വിനീഷ്, എൻ. മനീഷ്, എ.എസ്.ഐ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുന്നു. എസ്.സി.പി.ഒ പ്രദീപൻ, ഫിനിഷ്, നജീബ്, ഷാനിബ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
No comments
Post a Comment