Header Ads

  • Breaking News

    കഞ്ചാവും ഹാഷിഷ് ഓയിലും സൂക്ഷിച്ച പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും ശിക്ഷ



    കണ്ണൂർ: 23 കിലോ കഞ്ചാവ്, 953 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ വീട്ടിൽ സൂക്ഷിച്ച് വച്ചതിന് അറസ്റ്റിലായ യുവാവിന് 12 വർഷം തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.കണ്ണൂർ പള്ളിക്കുന്ന് ചാലാട് കോട്ടക്കൻ റോഡിൽ നവാസിനെയാണ് വടകര എൻ.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.

    2022 ജനുവരിയിൽ കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്ആൻഡ് ആന്റി നർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി ജനാർദ്ദനനും പാർട്ടിയുമാണ് നവാസിനെ അറസ്റ്റ് ചെയ്തത്.
    ചെയ്തിരുന്നു.

    കഞ്ചാവ് സൂക്ഷിച്ചതിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, ഹാഷിഷ് ഓയിൽ സൂക്ഷിച്ചതിന് രണ്ടുവർഷം കഠിനതടവിനും 20,000 രൂപ പിഴയും വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചു.കണ്ണൂർ അസി.എക്‌സൈസ് കമ്മീഷണർ ടി.രാഗേഷായിരുന്നു കേസന്വേഷിച്ചത്.പബ്ലിക് പ്രോസിക്യൂട്ടർ എ.സനൂജാണ് കേസിൽ ഹാജരായത്.

    No comments

    Post Top Ad

    Post Bottom Ad