Header Ads

  • Breaking News

    കെ എസ് ആർ ടി സി ടൂർ ഡബിൾ സെഞ്ച്വറിയിലേക്ക്



    കണ്ണൂർ : കെ എസ് ആർ  ടി സിയുടെ നേതൃത്വത്തിൽ നടത്തുന്ന ബഡ്ജറ്റ് ടൂർ 195 ട്രിപ്പുകൾ കടന്ന് ഡബിൾ സെഞ്ച്വറിയിലേക്ക്. 200 ാമത്തെ ട്രിപ്പായി മൂന്നാറിൽ രണ്ടുദിവസം ചെലവഴിക്കാനുള്ള പാക്കേജാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ചുരുങ്ങിയ ചെലവിൽ ആഡംബരക്കപ്പലിലെ യാത്രയും ഒരുക്കിയിട്ടുണ്ട്.
    മാർച്ച് മൂന്ന്, 10, 24, 31 തീയതികളിൽ രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് രണ്ട് ദിവസം മൂന്നാറിൽ ചെലവഴിച്ച് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.  ഒന്നാമത്തെ ദിവസം കല്ലാർകുട്ടി ഡാം, പൊൻമുടി ഡാം, ചതുരണപ്പാറ വ്യൂ പോയിന്റ്,  ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്ങൽ ഡാം, മാലൈകല്ലൻ ഗുഹ, ഓറഞ്ച് ഗാർഡൻ, ലോക്ക് ഹർട്ട് ഫോട്ടോ പോയിന്റ്, സിഗ്‌നൽ പോയിന്റ്, രണ്ടാംദിവസം ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപെട്ടി ഡാം, ഫ്ളവർ ഗാർഡൻ, ഷൂട്ടിങ് പോയിന്റ്, കുണ്ടള തടാകം എന്നിവയും സന്ദർശിക്കാം.  താമസവും യാത്രയും ഉൾപ്പെടെ ഒരാൾക്ക് 2500 രൂപയാണ് ചാർജ്.
    സാധാരണക്കാരന് ആഡംബര കപ്പൽ യാത്ര ചെയ്യാനുള്ള അവസരമൊരുക്കി മാർച്ച് ഏഴ്, 11, 22 തീയതികളിൽ രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ അഞ്ചിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.  ഒരാൾക്ക് 3850 രൂപയാണ് ചാർജ്.
    മാർച്ച് 10, 24 തീയതികളിൽ രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് ഒന്നാമത്തെ ദിവസം വാഗമണ്ണിലും രണ്ടാമത്തെ ദിവസം കുമരകത്ത് ഹൗസ് ബോട്ടിലും ചെലവഴിക്കുന്ന പാക്കേജിന് ഭക്ഷണവും താമസവും ഉൾപ്പെടെ 3900 രൂപയാണ് ചാർജ്.  കൂടാതെ എല്ലാ ഞായറാഴ്ചകളിലും വയനാട് ഏകദിന ട്രിപ്പുകളും ചെയ്യുന്നുണ്ട്.  ഫോൺ: 9496131288, 8089463675, 8590508305.

    No comments

    Post Top Ad

    Post Bottom Ad