Header Ads

  • Breaking News

    വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് യാത്ര സുഗമമാകും: ശാന്തിഗിരിയിലെ മുരിക്കും കരി – നരങ്ങത്തട്ട് റോഡിന് ശാപമോക്ഷമായി



    കേളകം: കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാത്കാരമായി ശാന്തിഗിരിയിലെ മുരിക്കും കരി – നരങ്ങത്തട്ട് റോഡിന് ശാപമോക്ഷമായി.കുടിയേറ്റ കാലത്തിൻ്റെ പഴക്കമുള്ള നാരങ്ങാത്തട്ട് – മുരിക്കും കരി – ശാന്തിഗിരി റോഡിൻ്റെ അവശേഷിച്ച 350മീറ്ററോളം വരുന്ന ഭാഗം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി. റോഡ് വികസിപ്പിക്കുന്നതിന് ഒമ്പത് ലക്ഷം രൂപ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരുന്നു.  .നൂറ് കണക്കിനാളുകൾ സഞ്ചരിച്ചിരുന്ന ഈ പാത നാളിത് വരെയായി ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പാതയിലെ ടാറിംഗ് പൂർത്തിയായതോടെ വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് യാത്രയും സുഗമമായി .

    No comments

    Post Top Ad

    Post Bottom Ad