Header Ads

  • Breaking News

    ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം തീപിടുത്ത




    പിലാത്തറ: ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം വന്‍ തീപിടുത്തം.

    ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഈ ഭാഗത്ത് തീ പടര്‍ന്നത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

    ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി.എം.ജോണ്‍, കെ.വിശാല്‍, എ.സുദിന്‍, ആര്‍.എം.വിഷ്ണു, ഹോംഗാര്‍ഡുമാരായ ശ്രീനിവാസന്‍ പിള്ള, പുരുഷോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീയണച്ചു.

    പ്ലാന്റിന്റെ വാട്ടര്‍ ടാങ്കിന് സമീപത്തേക്ക് തീ പടരാതിരിക്കാനായി ജെ.സി.ബി ഉപയോഗിച്ച് ഫയര്‍ ബ്രേക്ക് നിര്‍മ്മിച്ചശേഷമാണ് തീ നിയന്ത്രണ വിധേയമായത്.

    No comments

    Post Top Ad

    Post Bottom Ad