Header Ads

  • Breaking News

    തലശ്ശേരിയിൽ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒളിവില്‍




    തലശ്ശേരി: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒളിവില്‍. തലശ്ശേരി ബി ഇ എം പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തിരുന്നു.

    ധര്‍മ്മടം ഒഴയില്‍ ഭാഗത്തെ ഹര്‍ഷയില്‍ ഷാമില്‍ ലത്തീഫിനാണു മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ പ്രചരിച്ചു. ഷാമിലിനെ മര്‍ദ്ദിക്കുന്ന വീഡിയോ കണ്ട് ബന്ധു തളര്‍ന്ന് വീണു.
    ചിറക്കരയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ചാണ് 15 ഓളം പേര്‍ ചേര്‍ന്നു മര്‍ദ്ദിച്ചത്. പരിക്കേറ്റ ഷാമില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത് .

    No comments

    Post Top Ad

    Post Bottom Ad