Header Ads

  • Breaking News

    മുന്നൊരുക്കം പൂർത്തിയായി എസ്എസ്എൽസി പരീക്ഷ 9നും ഹയർ സെക്കൻഡറി 10നും തുടങ്ങും


    തിരുവനന്തപുരം:
    സംസ്ഥാനത്ത് മാർച്ച്‌ ഒമ്പതിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെയും 10ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയുടെയും ഒരുക്കം പൂർത്തിയായി. എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്, ട്രഷറി ഉദ്യോഗസ്ഥർ പങ്കെടുത്ത് ഒരുക്കം വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച അവസാനവട്ട അവലോകനം നടത്തി.

    എസ്എസ്എൽസിക്ക് 2960 കേന്ദ്രത്തിലായി 4,19,363 പേരാണ് പരീക്ഷ എഴുതുന്നത്. 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1283 പേർ തമിഴിലും 2041 പേർ കന്നഡയിലുമാണ് പരീക്ഷ എഴുതുന്നത്–1876 പേർ. കുറവ് മൂവാറ്റുപുഴ രണ്ടാർക്കര എച്ച് എം എസ് സിൽ. അവിടെ ഒരു വിദ്യാർത്ഥിയെ ഉള്ളൂ. കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന റവന്യു ജില്ല മലപ്പുറമാണ്- 77,989 പേർ. കുറവ് പത്തനം തിട്ടയിലും- 10,218 പേർ. കൂടു തൽ പേർ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്- 27,328 പേർ. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ 2003 പേർ. 2,13,802 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ് എഴുതുന്നത്. സർക്കാർ സ്കൂളു കളിൽ നിന്ന് 1,40,704 പേരും എയ്ഡഡ് സ്കൂളിൽ നിന്ന് 2,51,567 പേരുമുണ്ട്. അൺ എയ്ഡഡ് സ്കൂളിൽ നിന്ന് 27,092 പേരുമുണ്ട്. 29 വരെയാണ് എസ്എസ്എൽ സി പരീക്ഷ.

    ഹയർ സെക്കൻഡറിക്ക് 2023 പരീക്ഷാകേന്ദ്രത്തിലായി no 4,42,028 പേരാണ് എഴുതുന്നത്. പ്ലസ് വണ്ണിന് 4,24,978 പേരാണു ഉള്ളത്. കൂടുതൽ പേർ മലപ്പുറ ത്താണ്. പ്ലസ് ടുവിന് 80,779 പേരും പ്ലസ് വണിന് 78,824 പേരും. പ്ലസ് ടുവിന് കുറവ് വയ നാട്ടിലും (11,178 പേർ) പ്ലസ് വണി ന് കുറവ് Authorities (10,700 പേർ). 30 വരെയാണ് ഹയർസെക്കൻഡറി
    (10,700 പേർ). 30 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ.

    പ്ലസ് ടുവിന് 2,17,028 പെൺകു ട്ടികളും 2,25,000 ആൺകുട്ടികളുമുണ്ട്. പ്ലസ് വണ്ണിന് 2,11,436 പെൺകുട്ടികളും 2,13,542 ആൺ കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

    No comments

    Post Top Ad

    Post Bottom Ad