Header Ads

  • Breaking News

    60 സ്പെഷൽ സ്കൂളുകൾക്ക് രജിസ്ട്രേഷനില്ല; 3669 കുട്ടികൾക്ക് സർക്കാർ ധനസഹായം നഷ്ടമാകും



    സംസ്ഥാനത്തെ 60 സ്പെഷൽ സ്കൂളുകളുടെ റജിസ്ട്രേഷൻ പുതുക്കിയില്ല. ഇക്കാരണത്താൽ, സ്പെഷൽ സ്കൂൾ പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ നൽകുന്ന ധനസഹായം ഈ സ്കൂളുകൾക്കു നഷ്ടപ്പെടും. ഇത്രയും സ്കൂളുകളിലായി 3669 കുട്ടികളാണ് പഠിക്കുന്നത്. 

    സ്കൂളുകളുടെ പട്ടിക സഹിതം പൊതുവിദ്യാഭ്യാസ വകുപ്പ് സാമൂഹികനീതി വകുപ്പിന് കത്ത് നൽകി. പട്ടികയിലുള്ള സ്കൂളുകളിൽ പരിശോധന നടത്തി രജിസ്ട്രേഷന്റെ കാര്യത്തിൽ തീരുമാനമെടുക്കണം എന്നാണ് ആവശ്യം. പഴ്സൻസ് വിത്ത് ഡിസബിലിറ്റീസ് (പി.ഡബ്ല്യു.ഡി) നിയമപ്രകാരം സാമൂഹികനീതി വകുപ്പാണ് രജിസ്ട്രേഷൻ നൽകേണ്ടത്.

    സംസ്ഥാനത്ത് 304 സ്പെഷൽ സ്കൂളുകളാണുള്ളത്. സാമൂഹികനീതി വകുപ്പിന്റെ രജിസ്ട്രേഷനുണ്ടെങ്കിൽ മാത്രമേ ഈ സ്കൂളുകൾക്ക് സർക്കാരിന്റെ സഹായം ലഭിക്കൂ. അധ്യാപകരുടെ ഓണറേറിയം, കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കണമെങ്കിലും രജിസ്ട്രേഷൻ വേണം. ഇക്കൂട്ടത്തിൽ 30 എണ്ണം ബഡ്സ് സ്കൂളുകളാണ്. ശേഷിക്കുന്നവ എൻ.ജി.ഒ.കൾ നടത്തുന്ന സ്കൂളുകളും. 2010 മുതൽ സ്പെഷൽ സ്കൂളായി പ്രവർത്തിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. 

    സ്കൂളുകൾ ജില്ല തിരിച്ച്

    എറണാകുളം, മലപ്പുറം – 15 വീതം. കണ്ണൂർ– 7, കോഴിക്കോട്– 6, തൃശൂർ – 5, കാസർകോട് – 4, വയനാട് – 3, തിരുവനന്തപുരം – 2, കോട്ടയം – 2, പാലക്കാട്– 1.

    No comments

    Post Top Ad

    Post Bottom Ad