പിലാത്തറയിലെ സനൽകുമാറിന് വേണം സുമനസുകളുടെ കൈതാങ്ങ്..

പിലാത്തറ (www.payangadilive.in): വാഹനാപകടത്തെ തുടർന്ന് മംഗലാപുരത്തെആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിർധനരായ കുടുംബത്തിലെ അംഗമായ വിദ്യാർത്ഥി ഉദാരമതികളുടെ സഹായം തേടുന്നു. കടന്നപ്പള്ളി ഹൈസ്കൂൾ വിദ്യാർത്ഥിയുംപിലാത്തറ വിദ്യാനഗറിൽ താമസിക്കുന്ന സജികുമാർ- ഡയാന ദമ്പതികളുടെ മകൻ സനൽകുമാറാണ് അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
മകൻ്റെ ചികിത്സക്കായി സാധാരണക്കാരായ ഈ കുടുംബം വലിയൊരു തുക ഇതിനകം ചെലവഴിച്ചു. മാസങ്ങളോളം തുടർ ചികിത്സ നൽകിയാൽ മാത്രമെ പൂർണ്ണ ആരോഗ്യസ്ഥിതിയിൽ കൊണ്ടുവരാൻ സാധിക്കൂ എന്നാണ് വിദഗ്ധരായ ഡോക്ടർമാരുടെ നിഗമനം.തുടർ ചികിത്സക്കായി 20 ലക്ഷത്തിലേറെ രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.സനൽകുമാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാട്ടുകാരുംവിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ളവരുമായി യോഗം ചേർന്ന് ഉദാരമതികളുടെ സഹായത്തിനായി എം. വിജിൻ എം.എൽ.എ.ചെയർമാനായും ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധരൻ വൈസ്.ചെയർമാനായും പിലാത്തറ ഫെറോന വികാരി റവ.ഫാ.ബെന്നി മണപ്പാട് ജനറൽ കൺവീനറുമായും സനൽകുമാർ ചികിത്സ സമിതി രൂപീകരിക്കുകയും കേരള ഗ്രാമീണ ബേങ്ക് ചെറുതാഴം ബ്രാഞ്ചിൽ IFSC:KLGB0040423, അക്കൗണ്ട് നമ്പർ: 4042310 1069435 ൽ സേവിംഗ്സ് അക്കൗണ്ടും, 7594017828 എന്ന നമ്പറിൽ ഗൂഗിൾ പേയും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
സനൽകുമാറിൻ്റെ വേദിക്കുന്ന കുടുംബത്തിന് കൈതാങ്ങാകാൻ ചികിത്സ സമിതി ഉദാരമതികളുടെ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു.
വാർത്താ സമ്മേളനത്തിൽ ചികിത്സ സമിതി വൈസ് ചെയർമാൻ എം.ശ്രീധരൻ ( പ്രസിഡണ്ട്, ചെറുതാഴം ഗ്രാമ പഞ്ചായത്ത്), റവ.ഫാദർ.ബെന്നി മണപ്പാട്ട്, അഡ്വ.എം.ബ്രിജേഷ് കുമാർ, ട്രഷറർ ബെന്നി കെ. ഡി., ജാസ്മിൻ രാജീവ് എന്നിവർ പങ്കെടുത്തു.
No comments
Post a Comment