Header Ads

  • Breaking News

    കുറ്റവാളികളുമായി ബന്ധമുള്ള 12 പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കും, നിര്‍ദേശം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

    മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ക്രിമനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സി ഐ- ഡി വൈ എസ് പി റാങ്കിലുള്‍പ്പെടുന്നരടക്കം 12 പൊലിസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്ന് പുറത്താക്കും. ഇതിനായുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞതായി പൊലിസിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

    കേരളാ പൊലീസ് ആക്റ്റിലെ സെക്ഷന്‍ 86 പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഗുണ്ടകളും ക്രിമനല്‍ സംഘങ്ങളുമായി ബ്ന്ധമുളള പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പുറത്താക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തമായ അന്വേഷണം നടത്തി കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് ഇവരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നല്‍കിയത്. ഇത് മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഈ ഉദ്യോഗസ്ഥര്‍ സേനക്ക് പുറത്താകും.

    ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ട്ത്തില്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഈ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെയുളള പരാതികള്‍ അന്വേഷിച്ചത്. കുറ്റവാളി സംഘങ്ങളുമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്‍ മേലുദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഈ പരാതികള്‍ ഒരോന്നിനെക്കുറിച്ചും വ്‌സ്തു നിഷ്ഠമായ അന്വേഷണം നടത്തിയാണ് പ്രത്യേക അന്വേഷണം സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


    No comments

    Post Top Ad

    Post Bottom Ad