Header Ads

  • Breaking News

    കണ്ണൂരിൽ പിതാവ് മകനെ വെട്ടി; പത്തൊമ്പതുകാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ


    തളിപ്പറമ്പ്: മകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. വെട്ടേറ്റ മകന് ഗുരുതരം. പരിയാരം കോരന്‍പീടിക മുത്തപ്പന്‍മoപ്പുരക്ക് സമീപം താമസിക്കുന്ന ഷിയാസിനെ(19)യാണ് പിതാവായ അബ്ദുള്‍നാസര്‍മാരകമായിവെട്ടിപരിക്കേൽപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .കഴിഞ്ഞ കുറച്ചുനാളായി ഉപ്പയും മകനും തമ്മില്‍ നടക്കുന്ന കുടുംബവഴക്കിന്റെ ഭാഗമാണ് സംഭവമെന്നാണ് പോലീസ് നൽകുന്ന സൂചന . മകനെ വെട്ടിയ ശേഷം ഇരുട്ടിൽരക്ഷപ്പെട്ട അബ്ദുല്‍നാസറിനായി പോലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഉമ്മപരിയാരം തിരുവട്ടൂര്‍ മഖാം ഉറൂസിന് പോയിരുന്നതിനാൽ സ്ഥിരമായി പുളിയൂലിലെ ഉമ്മാമ്മയുടെ വീട്ടില്‍ താമസിക്കുന്ന ഷിയാസ് കോരന്‍പീടികയിലെ വീട്ടില്‍ താമസത്തിനെത്തിയത്. നാലരയോടെ വൈദ്യുതി നിലച്ചപ്പോൾ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഷിയാസിനെ അബ്ദുള്‍നാസര്‍ വെട്ടുകയായിരുന്നു. പത്തിലേറെ വെട്ടേറ്റ ഷിയാസിന്റെ നില ഗുരുതരമാണ്. കൈക്കും കാലുകള്‍ക്കുമാണ് വെട്ടേറ്റത്. സംഭവം നടന്ന മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുകയാണ്. നാട്ടുകാർവിവരമറിയിച്ചതിനെ തുടർന്ന് പരിയാരം പോലീസ് സ്ഥലത്തെത്തിയിരുന്നു. പൂമംഗലം സ്വദേശിയാണ് അബ്ദുള്‍നാസര്‍


    No comments

    Post Top Ad

    Post Bottom Ad