Header Ads

  • Breaking News

    കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ഉയരുന്നത് 12 നിലകളുള്ള മൾട്ടിസ്പെഷ്യാലിറ്റിയായി


    കൂത്തുപറമ്പ് : കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മൾട്ടിസ്പെഷ്യാലിറ്റി കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു. 50 കോടി രൂപയിലേറെയാണ് ഇതിന് കണക്കാക്കുന്നത്. രണ്ടുകോടി രൂപ സംസ്ഥാനബജറ്റിൽനിന്ന് അനുവദിച്ചത് ആശുപത്രിയുടെ വികസനത്തിന് ഉണർവായി. രണ്ടാംഘട്ടമായാണ് ആശുപത്രിക്ക് സഹായം ലഭിക്കുന്നത്.

    നിലവിൽ പത്താംനിലയുടെ നിർമാണമാണ് നടക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. 2024 മേയ് 31-ന് നിർമാണം പൂർത്തിയാക്കാനാണ് സൊസൈറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്.

    രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയവ
    ഒഫ്താൽ ഓപ്പറേഷൻ തിയേറ്റർ സമുച്ചയം,സി.എസ്.എസ്.ഡി., ഒഫ്താൽ പോസ്റ്റ് ഒ.പി., മെഡിസിൻ ഐ.സി.യു., സർജറി ഐ.സി.യു., പോസ്റ്റ് ഒ.പി. വാർഡ്, പോസ്റ്റ് നാറ്റൽ വാർഡ്, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, പുരുഷൻമാരുടെയും സ്ത്രീകളുടെയും സർജിക്കൽ വാർഡും മെഡിക്കൽ വാർഡും, അഡ്മിനിസ്ട്രറ്റീവ് ഓഫീസ്, സ്റ്റാഫ് സിക്ക്റൂം തുടങ്ങിയവയുടെ പ്രവർത്തനമാണ് നടക്കുന്നത്. ഫ്ളോറിങ്, ഇലക്ട്രിക്കൽ, പ്ലംബിങ്, പെയിന്റിങ് തുടങ്ങിയവും രണ്ടാംഘട്ടത്തിൽ നടക്കും.

    കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നബാർഡിന്റെ 60 കോടി രൂപയും സംസ്ഥാനസർക്കാരിന്റെ വിഹിതമായ നാലുകോടിയും ഉൾപ്പെടെ 64 കോടി രൂപയോളം ചെലവിട്ട് രണ്ട് ബേസ്മെൻറ് ഉൾപ്പെടെ 12 നിലകളോടുകൂടിയ കെട്ടിടമാണ് നിർമിക്കുന്നത്. മോർച്ചറി, മരുന്ന് സൂക്ഷിക്കുന്ന കെട്ടിടം, ഫിസിയോതെറാപ്പി കെട്ടിടം എന്നിവ പൊളിച്ച് പഴയ കാഷ്വാലിറ്റി കെട്ടിടത്തെ കൂട്ടിയോജിപ്പിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad