Header Ads

  • Breaking News

    കേരളത്തിൽ നാളെ ഉയർന്ന തിരമാലക്കും, കടലക്രമണത്തിനും സാധ്യത;ദേശീയസമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം


    കേരളത്തിൽ നാളെ (ഫെബ്രുവരി 25) രാത്രി 11.30 വരെ,1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും, തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

    ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു.

    No comments

    Post Top Ad

    Post Bottom Ad