Header Ads

  • Breaking News

    മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ വിതരണം




    സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ / അപേക്ഷക 2022 ജനുവരി ഒന്നിനു മുമ്പ് ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുള്ളതും 18 നും 60 നും ഇടയില്‍ പ്രായമുള്ള 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുളളവരും, അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിലെ സജീവ അംഗവുമായിരിക്കണം. ഭിന്നശേഷിയുള്ള അവസരത്തില്‍ ലഭ്യമായ ഡ്രൈവിങ് ലൈസന്‍സ് / ലേണേഴ്‌സ് ലൈസന്‍സ് ഉണ്ടായിരിക്കണം. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മുമ്പ് മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ ലഭിച്ചവര്‍ക്കും കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ / വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍) മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ സൗജന്യമായി ലഭിച്ചവര്‍ക്കും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മുഖേന അനുവദിക്കുന്ന മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കില്ല. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറത്തിലുള്ള സാക്ഷ്യപ്പെടുത്തലുകളോട് കൂടി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ മാര്‍ച്ച് 20നകം സമര്‍പ്പിക്കണം ഫോണ്‍: 0497-2701081.

    No comments

    Post Top Ad

    Post Bottom Ad