Header Ads

  • Breaking News

    കൊടുവള്ളി- അഞ്ചരക്കണ്ടി വിമാനത്താവള റോഡ് യാഥാര്‍ത്ഥ്യമാക്കണം.


    തലശ്ശേരി:കൊടുവള്ളി- അഞ്ചരക്കണ്ടി വിമാനത്താവള റോഡ് വികസനം സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കണമെന്ന് കാര -പേരാവൂര്‍ കോണ്‍ഗ്രസ് ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു.വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി അലൈയ്‌മെന്റുകള്‍ ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കണമെന്നും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പുതിയ വാട്ടര്‍ കണക്ഷന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

    ഡി.സി.സി ജനറല്‍ സെക്രട്ടറി സുരേഷ്ബാബു എളയാവൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.സുരേഷ്ബാബു അധ്യക്ഷനായി. മുന്‍ കാല ബൂത്ത് പ്രസിഡണ്ടുമാരെ യോഗത്തില്‍ ആദരിച്ചു.സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂള്‍ ശാസ്ത്ര-സാങ്കേതിക മേളയില്‍ വര്‍ക്കിംഗ് മോഡലില്‍ എ ഗ്രേഡ് നേടിയ അനന്തുവിനെ ഉപഹാരം നല്‍കി ആദരിച്ചു.

    കെ.പ്രശാന്തന്‍, സുരേഷ് മാവില, ഹേമചന്ദ്രന്‍ മാസ്റ്റര്‍, പി.നാരായണന്‍, സതീശന്‍ കക്കോത്ത്, കെ.ഭാസ്‌ക്കരന്‍, കെ.സജീവന്‍,കെസുധീഷ്, എം.ബാലന്‍, ടി.ഹരിദാസന്‍,കെ.വിനോദന്‍ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad