Header Ads

  • Breaking News

    ഫിറ്റ്നസ് ബസ് നാളെ കണ്ണൂരിലെത്തും





    കണ്ണൂർ: സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്റ് ആന്റി ഡ്രഗ് അവയര്‍നെസ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനുവേണ്ടി പര്യടനം നടത്തുന്ന ഫിറ്റ്നസ് ബസ് ചൊവ്വാഴ്ച കണ്ണൂരിലെത്തും. മൂന്നു ദിവസം ബസ് ജില്ലയില്‍ പര്യടനം നടത്തും.

    ചൊവ്വാഴ്ച ജിവിഎച്ച്എസ്എസ് കണ്ണൂരില്‍ നിന്നാണ് ബസിന്റെ ജില്ലയിലെ പര്യടനം ആരംഭിക്കുക. മാര്‍ച്ച് ഒന്നിന് രാവിലെ അഴീക്കല്‍ ജിആര്‍എഫ്ടി ഹൈസ്‌കൂളിലും ഉച്ചയ്ക്ക് ശേഷം പട്ടുവം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും ബസ് എത്തും. പട്ടുവം എംആര്‍എസിലെ പരിശോധന മാര്‍ച്ച് രണ്ടിന് ഉച്ചവരെ തുടരം.

    ആറു മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കായികക്ഷമതയാണ് ഫിറ്റനസ് ബസില്‍ പരിശോധിക്കുക. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിന്‍ ബോള്‍ ത്രോ, പുഷ് അപ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആന്‍ഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകള്‍ തുടങ്ങി 13ഓളം പരിശോധനകളാണ് നടത്തുക.

    പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും, അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും, ഒപ്പം ഓരോ കുട്ടിക്കും ഫിറ്റ്നസ് ബസ് നാളെ കണ്ണൂരിലെത്തും

    No comments

    Post Top Ad

    Post Bottom Ad