കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ബി.ബി.എ. പ്രൈവറ്റ് രജിസ്ട്രേഷൻ- ഐ വി റിപ്പോർട്ട്
കണ്ണൂർ സർവകലാശാല 2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബി.ബി.എ. ഏപ്രിൽ 2022 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് 28.02.2023ന് നാലു മണിക്കകം വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2022 ) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
ശനിയാഴ്ച പ്രവർത്തി ദിവസമാക്കി കണ്ണൂർ സർവകലാശാല വി.സി.അധികാര ദുർവിനിയോഗം നടത്തുന്നതായി കെ.പി.സി.ടി.എ യെ ഉദ്ധരിച്ചുകൊണ്ട് ചില പത്രങ്ങളിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണ്. ഇതുസംബന്ധിച്ച യഥാർത്ഥ വസ്തുത താഴെ ചേർക്കുന്നു.
2022-23 അധ്യയന വർഷം മുടങ്ങിയ ക്ലാസുകൾ നികത്തുന്നതിലേക്കായി തുടർന്ന് വരുന്ന സർക്കാർ അവധി ദിവസങ്ങളല്ലാത്ത ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തുന്നതിന് അനുമതി നൽകണമെന്ന് പെരിങ്ങോം ഗവ.കോളേജ് പ്രിൻസിപ്പാൾ സർവകലാശാലക്ക് അപേക്ഷ സമർപ്പിക്കുകയുണ്ടായി.
പ്രസ്തുത അപേക്ഷ പരിഗണിക്കവെ, പെരിങ്ങോം ഗവ.കോളേജിൽ ശനിയാഴ്ചകളിൽ ക്ലാസ് നടത്തുന്നതിനും അതോടൊപ്പം ശനിയാഴ്ചകളിൽ ക്ലാസ് നടത്താൻ താല്പര്യമുള്ള മറ്റു കോളേജുകൾക്കും ക്ലാസ്സുകൾ നടത്താൻ വൈസ്-ചാൻസലർ അനുമതി നൽകുകയാണുണ്ടായത്. സെമസ്റ്ററിൽ ആവശ്യമായ പ്രവൃത്തി ദിനങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അവധി ദിവസങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടതാണ് എന്ന നിർദ്ദേശം സർവകലാശാല അക്കാദമിക് കലണ്ടറിൽ തന്നെ നൽകിയിട്ടുള്ളതാണ്. വിദ്യാർത്ഥികളുടെ ഉത്തമ താല്പര്യം പരിഗണിച്ചു നൽകിയ അനുമതി ദുർവ്യാഖ്യാനം നൽകി പത്രമാധ്യമങ്ങളിൽ വാർത്തകൾ നൽകുന്നത് സർവകലാശാലക്കും, വൈസ് ചാന്സലർക്കും അവമതിപ്പുണ്ടാക്കുന്നതിനു മാത്രമാണ്. അക്കാദമിക സമൂഹത്തിന്റെ ഉത്തമ താല്പര്യം കണക്കിലെടുത്ത് മാധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകുന്നതിന് മുൻപ് സർവകലാശാലയുടെ വിശദീകരണം തേടുന്നത് അഭികാമ്യമായിരിക്കും.
No comments
Post a Comment