കണ്ണൂരിൽ കാണാതായ വിദ്യാർത്ഥിയെ എറണാകുളത്ത് കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ വിദ്യാർത്ഥിയെ എറണാകുളത്ത് കണ്ടെത്തി. പാലവയലിൽ ബുധനാഴ്ച വൈകീട്ട് മുതൽ കാണാതായ കുട്ടിയെയാണ് കണ്ടെത്തിയത്.
ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് 16കാരനെ കണ്ടെത്താനായത്. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്. എറണാകുളത്തുണ്ടെന്ന് സൈബർ സെൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന്, വ്യാഴാഴ്ച പൊലീസ് എറണാകുളത്തെത്തി വിദ്യാർത്ഥിയുമായി നാട്ടിലേക്ക് മടങ്ങി. വിദ്യാർത്ഥിയെ പൊലീസ് കോടതിയിൽ ഹാജരാക്കും.
No comments
Post a Comment