Header Ads

  • Breaking News

    കണ്ണൂർ ബീച്ച് റൺ നാളെ




    നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ആറാമത് കണ്ണൂർ ബീച്ച് റൺ മിനി മാരത്തൺ 26-ന് നടക്കും. ആരോഗ്യവും കായിക ക്ഷമതയുമുള്ള ജനത നാടിന്റെ സമ്പത്ത് എന്ന ആഹ്വാനവുമായാണ് നടത്തുന്നത്. ഞായറാഴ്ച രാവിലെ ആറിന് പയ്യാമ്പലം പാർക്കിൽ നിന്ന് തുടങ്ങി പാർക്കിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് മാരത്തൺ ക്രമീകരിച്ചിരിക്കുന്നത്. രാജ്യാന്തരം (എലൈറ്റ്), അമെച്ചർ, വെറ്ററൻസ്, ഹെൽത്ത് എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ചേംബർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ മത്സരങ്ങളും നടക്കും. മൊത്തം 3,60000 രൂപയുടെ കാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക്: 9074684778.

    No comments

    Post Top Ad

    Post Bottom Ad