Header Ads

  • Breaking News

    ഉപഭോക്താക്കൾ കാത്തിരുന്ന അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക് എത്തി, പുതിയ റേഡിയോ സ്റ്റേഷനുകൾ ഇനി എളുപ്പത്തിൽ നിർമ്മിക്കാം




    ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന കിടിലൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ക്രിയേറ്റ് വീഡിയോ എന്ന പുത്തൻ ഫീച്ചറാണ് ഇത്തവണത്തെ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം റേഡിയോ സ്റ്റേഷനുകൾ നിർമ്മിക്കാൻ സാധിക്കുന്നതാണ്. ഈ ഫീച്ചറിന് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടാൻ സാധിക്കുമെന്നാണ് യൂട്യൂബ് മ്യൂസിക്കിന്റെ വിലയിരുത്തൽ.

    നിലവിൽ, യൂട്യൂബ് തന്നെയാണ് റേഡിയോ സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. എന്നാൽ, പുതിയ അപ്ഡേറ്റിലൂടെ ക്രിയേറ്റ് റേഡിയോ ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാട്ടുകൾ ഉപയോഗിച്ച് റേഡിയോ സ്റ്റേഷനുകൾ നിർമ്മിക്കാനാകും. ഇത്തരം റേഡിയോ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനായി, ഇനി മുതൽ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ താഴെയായി എ റേഡിയോ കാർഡ് കാണുന്നതാണ്. യുവർ മ്യൂസിക് ടൂണർ എന്ന പേരിലാണ് ഈ ലേബൽ ദൃശ്യമാകുക. കൂടാതെ, ഒരു റേഡിയോ സ്റ്റേഷനിൽ പരമാവധി 30 പാട്ടുകൾ വരെ ഉൾപ്പെടുത്താനാകുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad