Header Ads

  • Breaking News

    സെന്റിനറി പാർക്കിന് സമീപത്ത് മാലിന്യം തള്ളുന്നതിനെതിരെ ബോർഡുകൾ സ്ഥാപിച്ച് തലശ്ശേരി നഗരസഭ


    തലശ്ശേരി: സെന്റിനറി പാർക്കിന് സമീപത്ത് മാലിന്യം തള്ളുന്നതിനെതിരെ ബോർഡുകൾ സ്ഥാപിച്ച് തലശ്ശേരി നഗരസഭ. തലശ്ശേരി നഗരസഭയിൽ സെന്റിനറി പാർക്കിന് സമീപത്ത്, മത്സ്യ വാഹനങ്ങൾ പാർക്ക് ചെയ്യുകയും മീനിന്റെ മലിന ജല ടാങ്ക് തുറന്ന് വിട്ട് കോടതി പരിസരത്ത് ദുർഗന്ധവും അസഹ്യതയും ഉണ്ടാക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വഴിയാത്രക്കാരും ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ച് വരികയായിരുന്നു. കൂടാതെ ഈ പ്രദേശത്ത് നിന്ന് ഭക്ഷണം കഴിച്ച് മാലിന്യം കടലിനോട് ചേർന്ന പ്രദേശത്ത് നിക്ഷേപിക്കുന്നുണ്ടായിരുന്നു.

    ഇന്ന് രാവിലെ നഗരസഭ ചെയർ പേഴ്സൺ ജമുന റാണി ടീച്ചറുടെ നേതൃത്വത്തിൽ വാഹന പാർക്കിംഗിനെതിരെ 2 ബോർഡുകൾ ഇവിടെ സ്ഥാപിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി കെ സാഹിറ, കൗൺസിലർ ഷാനവാസ്, ഹെൽത്ത് സൂപ്പർവൈസർ കെ പ്രമോദ്, അരുൺ എസ് നായർ, ഷജീഷ് സി , രജിന, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad