Header Ads

  • Breaking News

    സ്കൂളിലെ അധ്യാപിക എന്നും വഴക്കുപറയും: കണ്ണൂരിൽ എട്ടാം ക്യാസ് വിദ്യാർത്ഥിനി റിയ തൂങ്ങിമരിച്ചു,ടീച്ചർക്കെതിരെ അന്വേഷണം

    കണ്ണൂർ : കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂര്‍ പെരളശേരിഐവര്‍കുളം സ്വദേശി പ്രവീണിൻ്റെ മകള്‍ റിയ പ്രവീൺ (13) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് റിയയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.

    പെരളശ്ശേരി എകെജി ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് റിയ. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിക്കാണ് റിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിലെ അധ്യാപിക ശകാരിച്ചതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. നിരന്തരം ഈ അധ്യാപിക ശകാരിക്കുന്നത് സംബന്ധിച്ച് റിയ കുറച്ചു കാലമായി മാനസിക വിഷമത്തിലായിരുന്നു എന്നും ബന്ധുക്കൾ ആരമാപിക്കുന്നു. അധ്യാപികയ്ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് റിയയുടെ ബന്ധുക്കളുടെ ആവശ്യം.

    ടീച്ചർക്കെതിരെ അന്വേഷണം

    അതേസമയം
    ഇതുസംബന്ധിച്ച് പൊലീസിൽ പരാതിയും എത്തിക്കഴിഞ്ഞു. ആരോപണ വിധേയയായ അധ്യാപികയുടെ മൊഴിയെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു
    കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചർക്കെതിരെ അന്വേഷണം. പെരളശ്ശേരി ഹയർ സെക്കന്‍ററി സ്കൂളിലെ അധ്യാപികയാണ് തന്‍റെ മരണത്തിന് ഉത്തരവാദി എന്ന് കുറിപ്പ് എഴുതി വച്ചാണ് കുട്ടി ജീവനൊടുക്കിയത്. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ചക്കരക്കൽ പൊലീസിൻ്റെ നിഗമനം. ടീച്ചറുടെ മൊഴി എടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് ഐവർ കുളത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് മരിച്ചത്. പതിമൂന്ന് വയസ്സായിരുന്നു. പെരളശ്ശേരി എകെജി ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് റിയ പ്രവീൺ. വീട്ടിലെ കിടപ്പ് മുറിയിലെ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad