Header Ads

  • Breaking News

    തലശ്ശേരിയിൽ പോലീസ് ചമഞ്ഞെത്തിയ സംഘം കണ്ണിൽ കുരുമുളക് പൊടിയിട്ട് അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർന്നു



    തലശ്ശേരി: തലശ്ശേരിയിൽ പോലീസ് ചമഞ്ഞെത്തിയ യുവാക്കൾ അന്യ സംസ്ഥാന തൊഴിലാളിയുടെ കണ്ണിൽ കുരുമുളക് പൊടിയിട്ട് മൊബൈൽ ഫോൺ കവർന്നു. തലശ്ശേരി പഴയ ബസ്റ്റാന്റിന് സമീപത്തെ കവിത ലോഡ്‌ജിനടുത്ത് വെച്ച് ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകുകയായിരുന്ന കൊൽക്കത്ത സ്വദേശി റോബിനോട് പോലീസ് എന്ന ഭാവത്തിൽ എത്തിയ സംഘം ഐ.ഡി കാർഡ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പഴ്സിൽ നിന്നും റോബിൻ ഐഡി കാർഡ് എടുക്കുന്നതിനിടെ യുവാക്കൾ കണ്ണിൽ കുരുമുളക് പൊടിയിട്ട് മൊബൈൽ കവർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    പഴയ ബസ്റ്റാൻഡ്, കടൽപ്പാലം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രികരിച്ച് അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത് .സമാനമായ സംഭവം രണ്ട്‌ മാസം മുൻപും നടന്നിരുന്നതായി നാട്ടുകാർ പറയുന്നു.


    No comments

    Post Top Ad

    Post Bottom Ad