Header Ads

  • Breaking News

    തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ വമ്പൻ ഡിസ്കൗണ്ട്, റിപ്പബ്ലിക് ദിന ഓഫറുമായി എയർ ഇന്ത്യ



    റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ വമ്പൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 21 മുതലാണ് ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഓഫർ വിൽപ്പന ജനുവരി 23-ന് അവസാനിക്കും.

    ഓഫർ വിലയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 2023 ഫെബ്രുവരി 1 മുതൽ സെപ്തംബർ 30 വരെയാണ് യാത്ര ചെയ്യാൻ സാധിക്കുക. എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ഓഫർ കിഴിവ് അനുസരിച്ച് ടിക്കറ്റുകൾ ലഭിക്കുന്നതാണ്. എയർ ഇന്ത്യ സർവീസ് നടത്തുന്ന 49- ലധികം ആഭ്യന്തര ലക്ഷ്യ സ്ഥാനങ്ങളിൽ കിഴിവുകൾ ലഭിക്കും. 1,705 രൂപ മുതലാണ് എയർ ഇന്ത്യയുടെ വൺവേ നിരക്ക് ആരംഭിക്കുക.

    No comments

    Post Top Ad

    Post Bottom Ad