Header Ads

  • Breaking News

    കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ : അപേക്ഷ ക്ഷണിച്ചു



    അസാപ് നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ കോഴ്സിലേക്ക് അഡ്മിഷന്‍ തുടങ്ങി. 400 മണിക്കൂറാണ് കോഴ്‌സിന്റെ കാലാവധി. ദേശീയ തലത്തില്‍ എന്‍ എസ് ക്യു എഫ് അംഗീകാരമുള്ള കോഴ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കില്‍ പരിശീലകരാകാന്‍ അവസരം ലഭിക്കും. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് കുറഞ്ഞ യോഗ്യത. ജില്ലയിലെ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി മാസത്തില്‍ കോഴ്സ് ആരംഭിക്കും. താല്‍പ്പര്യമുള്ളവര്‍ https://tinyurl.com/asapknrcet വഴി ജനുവരി 31നകം അപേക്ഷിക്കണം. കോഴ്സും ഭാവി സാധ്യതയും ചര്‍ച്ച ചെയ്യുന്ന സൗജന്യ വെബിനാര്‍ ജനുവരി 25ന് വൈകിട്ട് 7.30ന് നടക്കും. താല്‍പര്യമുള്ളവര്‍ https://tinyurl.com/asapknrcetwebinar സന്ദര്‍ശിക്കുക. ഫോണ്‍: 7907828369, 9495999661, 9495999708.


    No comments

    Post Top Ad

    Post Bottom Ad