Header Ads

  • Breaking News

    ‘അടുത്ത സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനുവില്‍ മാംസാഹാരം ഉള്‍പ്പെടുത്തും’; വി ശിവൻകുട്ടി




    തിരുവനന്തപുരം: അടുത്ത സ്‌കൂൾ കലോത്സവം മുതൽ ഭക്ഷണമെനുവിൽ മാംസാഹാരവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇറച്ചിയും മീനും വിളമ്പണ്ട എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്നും, ഈ വർഷം ഇനി മാംസാഹാരം ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ കൂടിയാലോചിച്ച് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

    ‘ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ അത്‌ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നത്? ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധം ആണ്’, മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

    അതേസമയം, മന്ത്രിയുടെ പ്രസ്താവനയെ ഏറ്റുപിടിച്ച് ചർച്ച കൊഴുത്തിരിക്കുകയാണ്. നോൺ വെജ് എന്ന് പറഞ്ഞാൽ പോർക്ക്‌ ഉണ്ടാകുമോ അതോ ബീഫ് മാത്രമാണോ എന്ന ചോദ്യവുമായി ഒരു കൂട്ടർ രംഗത്തെത്തി. ഇത് രണ്ടും ഉണ്ടെങ്കിൽ തന്നെ ഹലാൽ ആണോ നോൺ ഹലാൽ ആണോ എന്നതാണ് അടുത്തതായി ഉയരുന്ന ചോദ്യം.


    No comments

    Post Top Ad

    Post Bottom Ad