അണ്ടർ വാട്ടർ ടണൽ അക്വേറിയം എക്സിബിഷൻ കണ്ണൂർ പോലീസ് മൈതാനിയിൽ ഇന്ന് ആരംഭിക്കും
Type Here to Get Search Results !

അണ്ടർ വാട്ടർ ടണൽ അക്വേറിയം എക്സിബിഷൻ കണ്ണൂർ പോലീസ് മൈതാനിയിൽ ഇന്ന് ആരംഭിക്കും

കണ്ണൂർ : കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിക്കുന്ന ആഴക്കടലിന്റെ വിസ്മയ കാഴ്‌ചകൾ ഒരുക്കിയ അക്വാ എക്സ്പോ ഇന്ന് വൈകുന്നേരം 6 ന് മേയർ ടി ഒ മോഹനൻ ഉദ്‌ഘാടനം ചെയ്യും .120 അടിയിലേറെ നീളമുള്ള ടണൽ അക്വേറിയത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയ കടൽ മത്സ്യങ്ങളും,ശുദ്ധജല മത്സ്യങ്ങളും ഉണ്ട് .

രാത്രിയിൽ മനുഷ്യന്റെ ശബ്ദം ഉണ്ടാക്കുന്ന മൽസ്യം,മൽസ്യ സുന്ദരി മിസ് കേരള ഫിഷ് തുടങ്ങിയ നിരവധി വിസ്മയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത് . ഫുഡ് ഫെസ്റ്റും, അമ്യുസ്മെന്റ്  പാർക്കും ഒരുക്കിയിട്ടുണ്ട് 

പ്രദർശനം വൈകീട്ട് 3 മുതൽ രാത്രി 9 വരെ . അവധി ദിവസങ്ങളിൽ രാവിലെ 11 ന് ആരംഭിക്കും .സ്‌കൂളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് 50 %ഇളവുണ്ട് .

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad