ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങാൻ പുത്തേക്കിറങ്ങി റോഡരികിൽ നിന്നും സ്കൂട്ടർ അപകടത്തിൽപ്പെട്ട വീട്ടമ്മ മരണപ്പെട്ടു
തളിപ്പറമ്പ്. ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങാൻ പുത്തേക്കിറങ്ങി റോഡരികിൽ നിന്നും സ്കൂട്ടർ അപകടത്തിൽപ്പെട്ട വീട്ടമ്മ മരണപ്പെട്ടു. തളിപ്പറമ്പ് ഫാറൂഖ് നഗറിലെ മുഹമ്മദ് അലിയുടെ ഭാര്യ കോടിയത്ത് ഹൗസിൽ ആമിന (60)യാണ് മരണപ്പെട്ടത്.മംഗലാപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെഇന്നലെ രാത്രി 9 മണിയോടെ യായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ 25 ന് രാവിലെ 9.30 മണിയോടെയായിരുന്നു സഹകരണ ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങാൻ പുറത്തേക്കിറങ്ങിയ ആമിനയെകെഎൽ.59. എക്സ് .984 നമ്പർ സ്കൂട്ടറിടിച്ചത്. സാരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ. മുർഷിദ്,മുംതാസ്, മരുമക്കൾ. മാഹിറ, ബഷീർ.സഹോദരങ്ങൾ: ബീഫാത്തിമ, ഷെരീഫ, സലാം, ഗഫാർ ,സിദ്ധിഖ്, മുസ്തഫ. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
No comments
Post a Comment