Header Ads

  • Breaking News

    യുവതിയുമായുള്ള പ്രണയത്തെ ചൊല്ലി യുവാവിനെവീട്ടില്‍നിന്നും വിളിച്ചിറക്കി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു




    പയ്യന്നൂര്‍: യുവതിയുമായുള്ള പ്രണയത്തെ ചൊല്ലി യുവാവിനെവീട്ടില്‍നിന്നും വിളിച്ചിറക്കി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.രാമന്തളി കക്കംപാറയിലെ നടവളപ്പില്‍ സനല്‍കുമാറിന്റെ പരാതിയിലാണ് കക്കം പാറ സ്വദേശികളായ രതീഷ്,ശ്രേയേഷ്, രാഹുല്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

    ഇക്കഴിഞ്ഞ 21ന് രാത്രി 11.30 യോടെയാണ് സംഭവം.വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന പരാതിക്കാരനെ വിളിച്ചിറക്കി റോഡിലേക്ക് കൊണ്ടുപോയി ഇരുമ്പുവടിയും വാളുപോലുള്ള ആയുധവും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി. രതീഷും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും വലതുകാലിന് വെട്ടി പരിക്കേൽപിച്ചുവെന്നും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരന്‍ പോലീസിന് നല്‍കിയ മൊഴിയിൽ പറയുന്നു. തന്നെ മർദ്ദിച്ചവരുടെ ബന്ധുവായ യുവതിയുമായി സ്‌നേഹത്തിലായതിന്റെ വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


    No comments

    Post Top Ad

    Post Bottom Ad