Header Ads

  • Breaking News

    എലിയെ കൊന്നാലും ഇനി 3 വർഷം തടവും പിഴയും



    നാടൻകാക്ക, വവ്വാൽ, ചുണ്ടെലി, പന്നിയെലി എന്നിവയെ കൊല്ലാൻ ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണം. വന്യജീവി സംരക്ഷണ നിയമ(1972) ത്തിലെ പുതിയ ഭേദഗതിപ്രകാരമാണിത്. കഴിഞ്ഞ 20-നാണ്. ഭേദഗതി വിജ്ഞാപനം നിലവിൽ വന്നത്. നിയമം ലംഘിച്ചാൽ മൂന്നുവർഷം വരെ തടവും കാൽലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

    കേരളത്തിൽ നാടൻ കാക്ക (പൂർണമായും കറുത്തനിറമുള്ള ഇവ ബലിക്കാക്കയെന്നും അറിയപ്പെടുന്നു), വവ്വാൽ, ചുണ്ടെലി, എലി എന്നിവയെ വന്യജീവി സംരക്ഷണനിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെട്ട ക്ഷുദ്രജീവികളായാണു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഭേദഗതിപ്രകാരം ഇപ്പോൾ ഷെഡ്യൂൾ രണ്ടിന്റെ  സംരക്ഷണപരിധിയിലാണ്. ഷെഡ്യൂൾ അഞ്ച് അപ്പാടെ ഇല്ലാതായി. ഇവ യുടെ എണ്ണം രാജ്യത്തു വൻതോതിൽ കുറ യുന്നതായി കണ്ടെത്തിയതിനാലാണു കൊല്ലുന്നതിനു നിയന്ത്രണമേർപ്പെടുത്തി യത്. എന്നാൽ, ഇവ ക്രമാതീതമായി പെരുകിയെന്നു കണ്ടെത്തിയാൽ, നിശ്ചിതകാലത്തേക്കു കൊന്നൊടുക്കാൻ അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകാം. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡാണ് അപേക്ഷ നൽകേണ്ടത്.      എണ്ണം കുറയുന്നില്ലെന്നു കണ്ടാൽ കാലയളവ് നീട്ടി ചോദിക്കാനും വ്യവസ്ഥയുണ്ട്‌.

    വന്യജീവി സംരക്ഷണ നിയമത്തിൽ ഉൾപ്പെട്ടവയെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാലേ കൊല്ലാൻ അനുമതിയുള്ളു. ഉപദ്രവകാരികളായ കാട്ടുപന്നിയെ കൊല്ലാമെന്നു ഹൈക്കോടതി വിധിയുണ്ടായിട്ടും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രം തയാറായിട്ടില്ല. ഷെഡ്യൂൾ രണ്ടിലാണു കാട്ടുപന്നിയും ഉൾപ്പെടുന്നത്.

    No comments

    Post Top Ad

    Post Bottom Ad