122 ഒഴിവുകൾ; സഹകരണ ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Type Here to Get Search Results !

122 ഒഴിവുകൾ; സഹകരണ ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂനിയർ ക്ലാർക്ക്/കാഷ്യർ (106 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (10),സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4), അസിസ്റ്റന്റ് സെക്രട്ടറി (2) എന്നീ തസ്തികകളിലാണ് വിജ്ഞാപനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 ആണ്.

ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം.

അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്കുള്ള യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ സബോഡിനേറ്റ് (ജൂനിയർ) പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി/എംഎസ്‌സി (സഹകരണം & ബാങ്കിങ്). അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം.

ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്കുള്ള യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ). അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായ ബികോം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ സബോഡിനേറ്റ് പഴ്സനേൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (സഹകരണം ആൻഡ് ബാങ്കിങ്).

കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ യോഗ്യത: ഒന്നാം ക്ലാസോടെ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് /എംസിഎ/എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി), 3 വർഷ പരിചയം. റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അഭിലഷണീയം.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad