ഇ കെ നായനാർ ആശുപത്രിയിൽ “അമ്മയും കുഞ്ഞും’ പിറന്നു
മാങ്ങാട്ടുപറമ്പ് :ഇ കെ നായനാർ സ്മാരക ആശുപത്രിയിൽ ഒരുക്കിയ ‘അമ്മയും കുഞ്ഞും’ ശിൽപ്പം അനാഛാദനം ചെയ്തു. ആരോഗ്യവകുപ്പിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് ആശുപത്രിക്ക് മുന്നിൽ നാലടി ഉയരവും നാലടി വീതിയുമുള്ള ശിൽപ്പം നിർമിച്ചത്. എം വി ഗോവിന്ദൻ എംഎൽ എ ശിൽപ്പം അനാഛാദനം ചെയ്തു.മുൻ മുഖ്യമന്ത്രി നായനാരുടെ പേരിലുള്ള ആശുപത്രിയാണിതെന്നും എല്ലാനിലയിലും ഒന്നാം സ്ഥാനത്തേക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കാവ്യഭംഗി നൽകുന്ന ശില്പത്തെ സംരക്ഷിക്കാൻ മാത്രമല്ല അതിന്റെ സൗന്ദര്യത്മക രീതിയിൽ സൂക്ഷിക്കണം എന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ പി കെ മുഹമ്മദ് കുഞ്ഞി എം ആമിന ആശുപത്രി സൂപ്രണ്ട് എം കെ ഷാജ്,പിഎം രാജപ്പൻ, ഡോക്ടർ ബിനോ ജോസ്,ടി നാരായണൻ എന്നിവർ സംസാരിച്ചു.തിരുവനന്തപുരം സ്വദേശിയായ ജലഥര്‍ ആണ് ശില്പി

No comments
Post a Comment