കണ്ണൂരിൽ കണ്ടത് പുലിയെ തന്നെ, ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു; പുലിയെ കണ്ടെത്താൻ തിരച്ചിൽ, ജാഗ്രത നിർദ്ദേശം
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ ടാപ്പിങ് തൊഴിലാളി കണ്ടത് പുലിയെ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെയാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടു എന്ന വിവരം പുറത്തുവന്നത്. അയ്യല്ലൂരിൽ കുറുനരിയെ കടിച്ചു കൊന്നിട്ട സ്ഥലത്ത് വനംവകുപ്പ് വച്ച നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നാണ് പുലിയെ ആണ് തൊഴിലാളി കണ്ടെതെന്ന് സ്ഥിരീകരിച്ചത്. ഈ നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുലിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇതിനെ കണ്ടെത്താനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. വനംവകുപ്പ് കൊട്ടിയൂർ റെയിഞ്ച് ഉദ്യോഗസ്ഥരും മട്ടന്നൂർ പൊലീസുമടക്കമുള്ളവരാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. രാത്രി പുറത്തിറങ്ങുന്നവരും പുലർച്ചെ ടാപ്പിംഗ് ജോലിക്കായി പോകുന്നവരും അതീവ ജാഗ്രത പാലിക്കണം

No comments
Post a Comment