Header Ads

  • Breaking News

    കമ്പിൽ പാട്ടയത്ത് പട്ടാപ്പകൽ കത്തി കാണിച്ച് വീട്ടമ്മയുടെ മാല കവർന്നു




    കമ്പിൽ: പട്ടാപകൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ യുവാവ് കത്തി കാണിച്ച്  വീട്ടമ്മയുടെ മാല കവർന്നു.കമ്പിൽ പാട്ടയത്തെ ആയിഷ (70)യുടെ മാല യാണ് കവർന്നത്. ഇന്ന് രാവിലെ 8:15 ഓടെയാണ് സംഭവം.വീട്ടു മുറ്റത്ത് വെള്ളം ചോദിച്ച് എത്തിയ അതിഥി തൊഴിലാളി എന്ന് സംശയിക്കുന്ന യുവാവിന് വെള്ളം എടുത്തു കൊടുകുനതിനിടെ വാട്ടർ ടാങ്കിൽ നിന്നും വെള്ളം ഒഴുകുനതിനാൽ മോട്ടോർ ഓഫ് ചെയ്യാൻ പോയ വീട്ടമ്മ അടുക്കളയിലേക്ക് കടന്നപ്പോഴാണ് മോഷ്ടാവ് കത്തി കാണിച്ച് വീട്ടമ്മയുടെ കഴുത്തിൽ അണിഞ്ഞ മാല പൊട്ടിച്ചു രക്ഷപെട്ടത്.സംഭവം നാട്ടുകാർ അറിഞ്ഞതോടെ മോഷ്ടാവിനെ തിരഞ്ഞെങ്കിലും കണ്ടെത്താൻ ആയില്ല .മോഷണം പോയ മാല മുക്ക് പണ്ടം ആണ് എന്ന് വീട്ടമ്മ പറഞ്ഞത്.മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി . കൂടാതെ അടുത്തുള്ള വീട്ടിലെ സിസിടിവിയിൽ മോഷ്ടാവ് എന്ന് കരുതുന്ന വ്യക്തിയുടെ ദൃശ്യം പതിഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad